Kerala

കോഴിക്കോട് ഉള്ളിയേരിയില്‍ 56-കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന്‍ ( 56) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി വീട്ടില്‍ നിന്നും മാമ്പെയാലിലുള്ള വിവാഹസത്കാര വീട്ടില്‍ പോയിരുന്നു. തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരികയായിരുന്നു. അത്തോളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു

Related Articles

Back to top button