Ernakulam

70,000 കടന്ന് സ്വര്‍ണത്തിന്റെ കുതിപ്പ്; ചരിത്രത്തില്‍ ആദ്യം

Please complete the required fields.




കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡിൽ. ചരിത്രത്തിലാദ്യമായി വില 70,000 കടന്നു. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഗ്രാമിന് 8770 രൂപയും പവന് 70,160 രൂപയുമാണ് ഇന്നത്തെ വില.

ഡോളറിന്‍റെ ഇടിവും യുഎസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ് തകര്‍ത്ത് കുതിക്കുകയാണ്. സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. കേരളത്തില്‍ – ഇന്നത്തെ 24 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 9,567 രൂപയും, 22 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 8,770 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 7,176 രൂപയുമാണ്.

Related Articles

Back to top button