Kannur

പയ്യന്നൂരിൽ ലോഡ്ജിൽ വൻ എം ഡി എം എ വേട്ട: കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് യുവാക്കൾ അറസ്റ്റിൽ

Please complete the required fields.




പയ്യന്നൂര്‍: പയ്യന്നൂരിലെ ലോഡ്ജില്‍ വന്‍ മയക്കുമരുന്നുവേട്ട . മൂന്നുപേര്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി സ്വദേശി മുഹമ്മദ് ഷംനാദ്(35), പി.കെ.ആസിഫ്(29), മുഹമ്മദ് മുസ്തഫ(29) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്.ഇന്നലെ രാത്രി 7.45നായിരുന്നു സംഭവം. 166.68 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.വിനോദ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പയിലെ ബുറാഖ്-ഇന്‍ ലോഡ്ജ് റെയിഡ് നടത്തിയാണ് ഇവരെ പിടികൂടിയത്.

207-ാം നമ്പര്‍ മുറിയില്‍ തങ്ങിയ സംഘം എം.ഡി.എം.എ വില്‍പ്പനക്കായി ചെറിയ പാക്കറ്റുകളായി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്‍, പയ്യന്നൂര്‍ എസ്.ഐ. സി.സനീത്, ഗ്രേഡ് എസ്.ഐ കെ.ദിലീപ്, പ്രൊബേഷണറി എസ്.ഐമാരായ മഹേഷ്, നിഥിന്‍, സീനിയര്‍ സി.പി.ഒ അബ്ദുല്‍ അബ്ദുല്‍ ജബ്ബാര്‍, സി.പി.ഒ ഡ്രൈവര്‍ സുമേഷ് എന്നിവരാണ് ഇവരെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button