
കോഴിക്കോട് : വടകരയില്‍ ട്രെയിനിൽ കടത്തുകയായിരുന്ന എട്ട് കിലോഗ്രാം കഞ്ചാവ് പിടി കൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായത്. ഒറീസയിലെ അജിത് നായക് , ലക്ഷ്മൺ നായക് എന്നിവരാണ് പിടിയിലായത് .
ആര് പി. എഫും പോലീസും എക്സെസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 8 .280 കിലോ കഞ്ചാവാണ് പിടികൂടിയത്. വടകര മേഖലയിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു .രഹസ്യ വിവരത്തെതുടർന്നുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത് .
ശനിയാഴ്ച രാവിലെ 8.30-ന് വണ്ടി വടകര സ്റ്റേഷനില്‍ എത്തിയ സമയത്താണ് പരിശോധന നടത്തിയത്. ഇരുവരും തളിപ്പറമ്പില്‍ മരപ്പണിക്കാരായി ജോലി ചെയ്യുന്നവരാണ്.
വടകര സ്റ്റേഷനില്‍ ഒരാള്‍ക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ഇവര്‍ നല്കിയ മൊഴി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ഹിരോഷ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, ആര്.പി.എഫ്. ഇന്‍സ്പെക്ടര്‍ ഉപേന്ദ്രകുമാര്‍ അസി. ഇന്‍സ്പെക്ടര്‍ ടി.പി.ബിനീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.





