Kozhikode

കാഴ്ചയ്ക്ക് മാത്രമാണോ ഈ എസ്കലേറ്റർ

Please complete the required fields.




കോഴിക്കോട് : പുതിയ സ്റ്റാൻഡിന് സമീപം റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യത്തിനാണ് എസ്കലേറ്റർ മേൽപ്പാലം സ്ഥാപിച്ചത്. എന്നാൽ, ഇൻഡോർ സ്റ്റേഡിയത്തിനോട് ചേർന്ന ഭാഗത്തെ എസ്കലേറ്റർ നിലച്ചിട്ട് രണ്ട് മാസത്തോളമായി. കാൽനടയാത്രക്കാർ പ്രയാസപ്പെടുമ്പോഴും ചെയ്യേണ്ടവർമാത്രം നടപടിയെടുക്കുന്നില്ല.

നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിലൊന്നാണിത്. ഇടയ്ക്കിടെ എസ്കലേറ്റർ പണിമുടക്കുന്ന അവസ്ഥയാണ്. മുൻപ് ഇൻഡോർ സ്റ്റേഡിയത്തിനോട് ചേർന്ന ഭാഗത്തെ ഇറങ്ങിവരാനുള്ള എസ്കലേറ്ററും ബസ് സ്റ്റാൻഡ് ഭാഗത്തുള്ള എസ്കലേറ്ററും തകരാറിലായിരുന്നു. പിന്നീടത് പരിഹരിച്ചു. എന്നാൽ, നിലവിലുള്ള പ്രശ്നം പരിഹരിക്കാൻ കാലതാമസമെടുക്കുകയാണ്.ഭൂരിഭാഗം ജനങ്ങളും പടിക്കെട്ടിനെയാണ് ആശ്രയിക്കുന്നത്. ഒരേസമയം 300 പേർക്ക് നടപ്പാലത്തിലൂടെ പോകാനും കഴിയും. രണ്ടുഭാഗത്തും ലിഫ്റ്റുണ്ടെങ്കിലും ചുരുക്കം ചിലർ മാത്രമാണ് ലിഫ്റ്റ് ഉപയോഗിക്കുന്നത്. കാലിന് വയ്യാത്തവർക്കും സാധനങ്ങൾ ചുമന്ന് പോകുന്നവർക്കുമെല്ലാം ഈ പടികയറ്റം കഠിനമാണ്.

2020 നവംബർ ഒന്നിനാണ് എസ്കലേറ്റർ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അമൃത് പദ്ധതിയിലുൾപ്പെടുത്തി 11.35 കോടി ചെലവിലായിരുന്നു നിർമാണം. യുഎൽസിസിയുടെ സഹായത്തോടെ കോർപ്പറേഷൻ നേരിട്ടാണ് പണി ചെയ്യിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് അഞ്ച് മാസമായി യുഎൽസിസിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

Related Articles

Back to top button