Kannur

കണ്ണൂരിൽ വിദ്യാർത്ഥികൾക്ക് നേരെ മുള്ളൻപന്നിയുടെ ആക്രമണം; ശരീരത്തിൽ തറച്ചത് പന്ത്രണ്ടോളം മുള്ളുകൾ

Please complete the required fields.




കണ്ണൂർ: വട്ടിപ്പുറം വെള്ളാനപൊയിലിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരുക്ക്. പ്ലസ്ടു വിദ്യാർഥിയായ വട്ടിപ്രത്തിനടുത്ത് മാണിക്കോത്ത് വയൽ സ്വദേശി മുഹമ്മദ് ശാദിലിനാണ് പരുക്കേറ്റത്.

രാവിലെ പള്ളിയിൽനിന്ന് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ശാലിദിന്റെ ശരീരത്തിൽ പന്ത്രണ്ടോളം മുള്ളുകൾ തറച്ചിട്ടുണ്ട്.
പരുക്കേറ്റ വിദ്യാർഥിയെ ശസ്ത്രക്രിയയ്ക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button