Palakkad
വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തൂങ്ങി മരണമാണെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ തൂങ്ങി മരണമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുതലമട സ്വദേശികളായ അർച്ചന (15), ഗിരീഷ് (22) എന്നിവരെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുതലമട പത്തിച്ചിറയിലെ വീട്ടിലാണ് അർച്ചന മരിച്ചത്. ഗിരീഷിനെ മിനുക്കംപാറയിലെ വീടിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.





