Kerala

കെ റെയിൽ ; കേന്ദ്ര റെയിൽവേ മന്ത്രി ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും

Please complete the required fields.




കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം പി മാരുമായി കൂടിക്കാഴ്ച നടത്തും.പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് എം പി മാർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

പദ്ധതി സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് നിവേദനത്തിൽ ഉന്നയിക്കുന്നു. ഇ ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ പദ്ധതിപ്രയോഗികമല്ലെന്നു വ്യക്തമാക്കിയ കാര്യവും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു.പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും എംപിമാർ ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നുള്ള 18 എം പിമാരും പുതുച്ചേരി എം പി വി വൈത്തി ലിംഗവുമാണ് നിവേദനത്തിൽ ഒപ്പ് വച്ചിരിക്കുന്നത്. എന്നാൽ ശശി തരൂർ എം പി നിവേദനത്തിൽ ഒപ്പ് വച്ചിട്ടില്ല, വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. വൈകീട്ട് 3 മണിക്കാണ് റെയിൽവേ മന്ത്രിയും എം പി മാരുമായുള്ള കൂടിക്കാഴ്ച.

Related Articles

Leave a Reply

Back to top button