Kannur

കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

Please complete the required fields.




കണ്ണൂർ : കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈന് മരിച്ചത്. കാറിലുണ്ടായിരുന്ന അനുദേവ്, അർജുൻ, പ്രണവ് എന്നിവർ സാരമായി പരിക്കുകളോടെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.

കൂത്തുപറമ്പ് ടൗണിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പ്രവേശിക്കുന്ന റോഡിലായിരുന്നു അപകടം. തൊക്കിലങ്ങാടി ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയിയിരുന്നു കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നു വരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു.

നാട്ടുകാരും, കൂത്തുപറമ്പ് പോലീസും, ഫയർഫോഴ്സും ചേർന്ന് കാറിലുള്ളവരെ പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു.കാറ് യാത്രികരായ നാല് പേർക്കും സാരമായ പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാർ ഡൈവറായ കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈൻ മരണപ്പെടുകയായിരുന്നു. നിലവിൽ കാറിലുണ്ടായിരുന്ന അനുദേവ്, അർജുൻ എന്നിവർ മിംസിലും, പ്രണവ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും ചികിത്സയിലാണ്.

Related Articles

Back to top button