Kozhikode

താമരശ്ശേരി മേരിമാതാ കത്തീഡ്രൽ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം

Please complete the required fields.




താമരശ്ശേരി : താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ മൂന്നുദിവസമായി നടന്ന ഇടവകയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ മാതൃത്വ തിരുനാളും കൂദാശകർമം ചെയ്തതിന്റെ രജത ജൂബിലി ആഘോഷങ്ങളും സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന കൃതജ്ഞതാബലിക്ക്‌ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.

താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ കൂരിയ ചാൻസലർ ഫാ. അബ്രാഹം കാവിൽ പുരയിടത്തിൽ, വികാരി ജനറാൾ മോൺ. അബ്രാഹം വയലിൽ, അൽഫോൻസ മൈനർ സെമിനാരി റെക്ടർ ഫാ. കുര്യൻ താന്നിക്കൽ എന്നിവരും രൂപതയിലെ 25-ഓളം വൈദികരും സഹകാർമികരായി. തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും സ്നേഹവിരുന്നും നടത്തി.

വികാരി ഫാ.മാത്യു പുളിമൂട്ടിൽ, അസിവികാരി ഫാ. ജിതിൻ നരിവേലിൽ, ജനറൽ കൺവീനർ അഡ്വ.മാത്യു മംഗലമഠത്തിൽ, ട്രസ്റ്റിമാരായ കുര്യൻ കരിമ്പനയ്ക്കൽ, ചാക്കോച്ചൻ പ്രായിക്കളം, ജോബിഷ് തുണ്ടത്തിൽ, ഷാജി വളവനാനിക്കൽ, എന്നിവർ ജൂബിലി ആഘോഷത്തിന് നേതൃത്വം നൽകി.

Related Articles

Back to top button