Kozhikode

എം.ഡി.എം.എ.യുമായി ദമ്പതിമാരുൾപ്പെടെമൂന്നുപേർ പിടിയിൽ

Please complete the required fields.




താമരശ്ശേരി : വിൽപ്പനയ്ക്കായി അനധികൃതമായി കൈവശംവെച്ച 4.41 ഗ്രാം എം.ഡി.എം.എ.യുമായി ദമ്പതിമാരുൾപ്പെടെ മൂന്നുപേർ പോലീസിന്റെ പിടിയിലായി. താമരശ്ശേരി കാപ്പുമ്മൽ കെ.പി. അതുൽ (30), കോഴിക്കോട് കാരന്തൂർ ഒഴുക്കര സമീഹ മൻസിലിൽ അനസ് (30), അനസിന്റെ ഭാര്യ നാസില (32) എന്നിവരാണ് അറസ്റ്റിലായത്. 24-ന് പുലർച്ചെ ഒരുമണിയോടെ താമരശ്ശേരി ബൈപ്പാസിലെ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പിന് സമീപത്തുനിന്നാണ് മൂവരും പിടിയിലായത്.

കോഴിക്കോട് റൂറൽ എസ്.പി.യുടെ കീഴിലുള്ള ഡൻസാഫ് അംഗങ്ങളും, അഡീഷണൽ എസ്.ഐ. ഇ.എം. സന്ദീപിന്റെ നേതൃത്വത്തിലുള്ള താമരശ്ശേരി പോലീസുംചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. സ്ത്രീകളെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപ്പെട്ട അതുൽ ഇതിനുമുൻപ് രണ്ടുതവണ എം.ഡി.എം.എ. സഹിതം പിടിയിലായിരുന്നതായി പോലീസ് അറിയിച്ചു.

Related Articles

Back to top button