
കട്ടിപ്പാറ : ട്രോമാകെയർ യൂണിറ്റ് കോഴിക്കോട് ആസ്റ്റർ മിംസുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് വേണ്ടി ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) നടത്തി.
കട്ടിപ്പാറ നസ്റത്ത് യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസർ വി.ബഷീർ അധ്യക്ഷനായി. ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി ഉപഹാരം നൽകി. സലീം പുല്ലടി ,നൗഷാദ് ആറ്റുസ്ഥലം എന്നിവർ സംസാരിച്ചു.





