
വടകര: വില്യാപ്പള്ളിയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച പേരാമ്പ്ര ചേനായി സ്വദേശി വിനീഷി (34)നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വില്യാപ്പള്ളിക്ക് സമീപം കച്ചേരിപ്പറമ്പില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മണ്ണെണ്ണയുമായി സ്ഥലത്തെത്തി തീ കൊളുത്തുമെന്ന് ഒരാള്‍ ഭീഷണിമുഴക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടകര പോലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നാലെ അഗ്നിശമനസേനയും സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പേ വിനീഷ് തീ കൊളുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ശരീരമാസകലം എഴുപത് ശതമാനത്തോളം പൊള്ളലുണ്ടെന്നാണ് വിവരം.





