Kozhikode

കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Please complete the required fields.




കൊടുവള്ളി : കളരാന്തിരി ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഓഫീസ് കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറ് പി.പി. അബ്ദുറഹിമാൻകുട്ടി ഉദ്ഘാടനംചെയ്തു.

ബൂത്ത് പ്രസിഡൻറ് മേടോയിൽ മുഹമ്മദ് ഹാജി അധ്യക്ഷനായി. ദീർഘകാലം കളരാന്തിരി ബൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന വി.സി. ഉണ്ണികൃഷ്ണൻ നായരുടെ ഫോട്ടോ കോൺഗ്രസ് മണ്ഡലം ട്രഷറർ മണ്ണാരക്കോത്ത് അബ്ദുറഹിമാൻ അനാച്ഛാദനംചെയ്തു.

ടി. രാരിച്ചൻ, പി.കെ. മുനീർ, ടി.കെ. സുലൈമാൻ, പി.പി. മുസ്തഫ, പി.കെ. സിദ്ദീഖ്, വദൂത് കൽപ്പള്ളി, കെ. മുല്ലക്കോയ തങ്ങൾ, പുനത്തിൽ മുഹമ്മദ്, കെ.ടി. ഇസ്മായിൽ എന്നിവർ സംസാരിച്ചു.

Related Articles

Back to top button