Kozhikode

കപ്പിൽ ആര് മുത്തമിടും: കുതിപ്പ് തുടർന്ന് കോഴിക്കോട് സിറ്റി, നിലവിലെ പോയിന്റ് നില ഇങ്ങനെ

Please complete the required fields.




കോഴിക്കോട് : ആധിപത്യം തുടർന്ന് കോഴിക്കോട് സിറ്റി, കുതിപ്പു തുടർന്ന് സിൽവർ ഹിൽസ്.ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആതിഥേയരായ കോഴിക്കോട് സിറ്റി ഉപജില്ല 465 പോയിന്റുമായി ലീഡ് ചെയ്യുകയാണ്.433 പോയിന്റുമായി ചേവായൂർ ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. 423 പോയിന്റുമായി കൊടുവള്ളി മൂന്നാംസ്ഥാനത്തും 395 പോയിൻ്റുമായി കൊയിലാണ്ടി ഉപജില്ല നാലാംസ്ഥാനത്തുമുണ്ട്. മുക്കം ഉപജില്ല 385 പോയിന്റുമായി അഞ്ചാംസ്ഥാനത്തുണ്ട്.

സ്കൂളുകളിൽ സിൽവർ സ്എസ് 149 പോയിന്റുമായി മുന്നേറുകയാണ്. മേമുണ്ട എച്ച് എസ് എസ് 135 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ബാലുശ്ശേരി കോക്കല്ലൂർ ജിഎച്ച്എസ്എസ് 113 പോയിന്റുമായി മൂന്നാം സ്ഥാനടത്തുണ്ട്.
96 പോയിന്റു നേടി ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ നാലാം സ്ഥാനത്തും വട്ടോളി നാഷനൽ എച്ച്എസ്എസ് അഞ്ചാം സ്ഥാനത്തുമുണ്ട്.

Related Articles

Back to top button