Alappuzha
സർക്കാർ ഓഫീസിലെ ശുചിമുറിയിൽ അപകടം, സീലിംഗ് ഇളകി വീണു, ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
ആലപ്പുഴ : ആലപ്പുഴയിലും സർക്കാർ ഓഫീസിലെ ശുചിമുറിയിൽ അപകടം.പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലെ ബാത്ത് റൂമിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു. തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ ഉദ്യോഗസ്ഥൻ രാജീവ് അപകടത്തിൽ നിന്നും തല നാരിഴക്കാണ് രക്ഷപ്പെട്ടത്.
ശുചിമുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിംഗ് ഇളകി വീണത്. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ പരിശോധനയ്ക്കെത്തിയതായിരുന്നു രാജീവും സഹപ്രവർത്തകരും. ഈ സമയത്താണ് അപകടമുണ്ടായത്.