Kannur

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Please complete the required fields.




മാട്ടൂൽ : കണ്ണൂരിൽ കുറുക്കന്റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്.വീടിൻ്റെ പുറത്ത് നിന്ന് കളിക്കുകയായിരുന്ന രണ്ട് വയസ്സുള്ള കുട്ടിയുടെ രണ്ട് കാലിനും കണ്ണിൻ്റെ ഭാഗത്തും, സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്കും കുറുക്കന്റെ കടിയേറ്റു.

ഒരു മധ്യവസ്കനും, മാട്ടൂൽ ലിറ്റിൽ ഫ്ലവർ സ്കൂളിന് സമീപത്ത് വീട്ടിനുള്ളിൽ കയറി രണ്ട് വയസ്സുള്ള കുട്ടികൾക്ക് നേരെയും ആക്രമണം ഉണ്ടായി.ഒളിയങ്കര പള്ളി കിഴക്ക് ഭഗത്ത് നിന്ന് യുവാവിൻ്റെ വിരൽ കടിച്ചെടുക്കുകയും കൂടാതെ ഇന്നലെ രാത്രി ആറുതെങ്ങ് ബസ്റ്റോപ്പിന് സമീപത്ത് നിന്ന ഒരാളെയും കുറുക്കൻ ആക്രമിച്ചു.

പരിക്കേറ്റവർ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കൂടുതൽ പരിക്കുള്ള കുട്ടിയെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Related Articles

Back to top button