Kozhikode

തുമ്പപ്പാടത്ത് ഗോഡൗണിൽ തീപിടിത്തം; ഒരു കോടിയുടെ നാശനഷ്ടം

Please complete the required fields.




ഫറോക്ക് ∙ കോടമ്പുഴ തുമ്പപ്പാടത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ മാർക്കറ്റിങ് കമ്പനി ഗോഡൗണിൽ ഉണ്ടായ  തീപിടിത്തത്തിൽ ഒരു കോടിയുടെ നാശനഷ്ടം. ഫറോക്ക് ചുങ്കം തരിയാട്ട് ജൗഹർ മൊയ്തീന്റെ ഉടമസ്ഥതയിലുള്ള സോന മാർക്കറ്റിങ് കമ്പനിയുടെ ഗോഡൗണിൽ പുലർച്ചെ ഒന്നിനാണു തീ പടർന്നത്.

ഇലക്ട്രിക്കൽ ഷോപ്പുകളിൽ വിതരണത്തിനു സൂക്ഷിച്ച ഇലക്ട്രിക് സ്വിച്ച്, സ്വിച്ച് ബോർഡുകൾ, പമ്പ് സെറ്റുകൾ, വിവിധയിനം ബോക്സുകൾ, ഇഎൽസിബി, ഐസിലേറ്റർ, എംസിബി, ബ്രേക്കറുകൾ തുടങ്ങിയ വിലപിടിപ്പുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ കത്തിച്ചാമ്പലായി. ചൂടേറ്റ് കോൺക്രീറ്റ് കെട്ടിടത്തിന്റെ ചുമർ ഭിത്തിയിലും മറ്റു വിള്ളൽ വീണു. ഷട്ടറുകൾ തകർന്നു. കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഓഫിസ് ഉപകരണങ്ങളും നാശമായി.

ഗോഡൗണിൽ നിന്നു തീ ഉയരുന്നതു കണ്ട നാട്ടുകാർ അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. മീഞ്ചന്ത, ബീച്ച് ഫയർ സ്റ്റേഷനുകളിൽ നിന്നു 6 യൂണിറ്റ് എത്തി ഒന്നര മണിക്കൂർ പ്രയത്നിച്ചാണു തീയണച്ചത്. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, അസി.സ്റ്റേഷൻ ഓഫിസർ വി.കെ.ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button