Kannur

മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി

Please complete the required fields.




മാഹി : മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി . ഏകദേശം 55 വയസ് പ്രായം തോന്നുന്ന പുരുഷൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത് .കറുപ്പ് ബനിയനും, കടും പച്ച മുണ്ടുമാണ് വേഷം . ന്യൂ മാഹി കലാഗ്രാമത്തിന് സമീപത്തായി പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ന്യൂമാഹി പോലീസ് സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാർ തോണിയിലെത്തി മൃതദേഹം കരക്കടുപ്പിച്ചു.തലശ്ശേരി ഫയർഫോഴ്സും എത്തിയിരുന്നു. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button