Palakkad

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി

Please complete the required fields.




പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് 17കാരിയെ കണ്ടെത്തിയത്. പെൺകുട്ടി നേരെ വീട്ടിലേക്കാണ് എത്തിയത്. അവശേഷിച്ച രണ്ട് പേർക്കായി പൊലീസ് രാത്രി വൈകിയും അന്വേഷണം തുടർന്നിരുന്നു. തുടർന്ന് മണ്ണാർക്കാട് വെച്ച് സുഹൃത്തിനൊപ്പമാണ് 17കാരിയായ രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. 14കാരി പെൺകുട്ടി പാലക്കാട് നിന്നും മണ്ണാർക്കാട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ബസിറങ്ങിയതിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയെ തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തിയത്. ഇതോടെ നിർഭയ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട മൂന്ന് പെൺകുട്ടികളെയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചു.

വീട്ടിലേക്ക് തിരികെ പോവണമെന്ന ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. വീട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചാണ് പരസ്പരം പിരിഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

Related Articles

Back to top button