
കോഴിക്കോട് ; നാൻസിയുടെ ആകസ്മിക വേർപാട് ഉൾക്കൊള്ളാനാവാതെ നാട് വിങ്ങിപൊട്ടി. ആദ്യ പ്രസവത്തെ തുടർന്ന് മരിച്ച കായക്കൊടി സ്വദേശിനി നാൻസിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.രാവിലെ 11 മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
കോഴിക്കോട് കോട്ടപറമ്പിലെ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാൻസി ഇന്നലെ രാവിലെ പ്രസവ സമയത്ത് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.പിന്നീട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു . പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചിരുന്നു.വീട്ടിൽ പൊതുദർശനത്തിന് വെച്ച നാൻസിയുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകൾ എത്തി.ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി 24 മണിക്കൂറിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
ഭർത്താവ്: ജിതിൻ കൃഷ്ണ , അച്ഛൻ: ഐക്കൽ ചന്ദ്രൻ , അമ്മ : റീന, സഹോദരി റിൻസി ( പൂജ )





