
കോഴിക്കോട് : അഴിയൂരിൽ12 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ.വടകര എക്സൈസ് സര്‍ക്കിള്‍ പാർട്ടി ഇന്ന് രാവിലെ 11 മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളില്‍ പട്രോളിങ് നടത്തി വരുമ്പോൾ അഴിയൂര്‍ ചുങ്കം ഭാഗത്ത് നിന്നും കാരോത്ത് ഗേറ്റിൽ വെച്ചാണ് പിടികൂടിയത്.
വില്ലേജ് ഓഫീസ് കക്കടവ് റോഡിന് സമീപത്ത് വെച്ച് 12 ലിറ്റര്‍ മാഹി വിദേശമദ്യം വില്പനയ്ക്കായി കടത്തി കൊണ്ടു വരുമ്പോൾ പാലക്കാട് ഒറ്റപ്പാലം ചലവറയിൽ പില്ലത്തിൽ ശ്രീജിത്ത് ( 26) നെ അറസ്റ്റു ചെയ്യുകയായിരുന്നു.
പരിശോധന സംഘത്തിൽവടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസന്ടി.എം. , പ്രിവന്റീവ് ഓഫീസർമാരായ സുനില്‍.കെ.പി. പി.രാമചന്ദ്രൻ ,അബ്ദുള്‍ സമദ് ,സിവില്‍ എക്സൈസ് ഓഫീസർമാരായ ജിജു.കെ.എൻ. ലിനീഷ്.പി ഡ്രൈവർ ബബിൻ പങ്കെടുത്തു.





