India

പ്രണയബന്ധത്തിന് തടസ്സം; നാലുവയസ്സുള്ള മകളെ അമ്മ കിണറ്റില്‍ എറിഞ്ഞുകൊന്നു, അമ്മ അറസ്റ്റില്‍

Please complete the required fields.




ചെന്നൈ: നാലുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞുകൊന്ന അമ്മ അറസ്റ്റില്‍.നാമക്കല്‍ ജില്ലയില്‍ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനി സ്‌നേഹയാണ് (23) അറസ്റ്റിലായത്. തന്റെ പ്രണയബന്ധത്തിന് തടസ്സമാകുന്നതിന്റെ പേരില്‍ മകള്‍ പൂവരശിയെ കൊലപ്പെടുത്തുകയായിരുന്നു.ഇതിന് കൂട്ടുനിന്ന സ്‌നേഹയുടെ സഹോദരി കോകിലയും അറസ്റ്റിലായി. ഭര്‍ത്താവ് മുത്തയ്യയ്ക്കും മകള്‍ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്‌നേഹ താമസിച്ചിരുന്നത്.

ചെന്നൈയില്‍ത്തന്നെ താമസിച്ചിരുന്ന സെന്താമംഗലം സ്വദേശിയായ ശരത്തുമായി കുറച്ചുനാളുകളായി സ്‌നേഹ പ്രണയത്തിലായിരുന്നു. അടുത്തിടെ ശരത്തിനൊപ്പം സ്‌നേഹ പോയിരുന്നു.എന്നാല്‍, കുട്ടിയുള്ളതിനാല്‍ ശരത്തിന്റെ വീട്ടുകാര്‍ ഇവരെ സ്വീകരിച്ചില്ല. തുടര്‍ന്ന് പോലീസ് ഇടപെടുകയും സ്‌നേഹയെ അവരുടെ ഗാന്ധിപുരത്തുള്ള വീട്ടിലേക്ക് അയക്കുകയും ചെയ്തു.മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കും ഒപ്പം താമസിച്ചിരുന്ന സ്‌നേഹയുടെ കൂടെ മകള്‍ പൂവരശിയുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സ്‌നേഹയും സഹോദരിയും കുട്ടിയുമായി സമീപമുള്ള ബന്ധുവിന്റെ കൃഷിയിടത്തില്‍ പോയി അവിടെ വെച്ച് കുട്ടിയെ കിണറ്റിലെറിയുകയുമായിരുന്നു.ശബ്ദംകേട്ട് എത്തിയ നാട്ടുകാര്‍ ചേര്‍ന്ന് കിണറ്റില്‍നിന്ന് കുട്ടിയെ മരിച്ചനിലയില്‍ പുറത്തെടുത്തു. പിന്നീട് പോലീസെത്തി സ്‌നേഹയെയും കോകിലയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button