തളിപ്പറമ്പ്: മുയ്യത്ത് വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം . എട്ട് പേർക്കെതിരെ കേസ്. കുറുമാത്തൂർ മുയ്യം കടുംങ്ങന്റത്ത് ഹൗസിൽ അബ്ദു(57)വിന്റെ വീട്ടിലാണ് അതിക്രമിച്ചു കയറി ആക്രമിച്ചത്.പുളിപ്പറമ്പ് പൂമംഗലോരത്ത് പുതിയപുരയിൽ റിഷാൻ പി വി(24), പുളിപ്പറമ്പ് തിരുവോത്ത് ഹൗസിൽ അങ്കിത് എംവി(27), പുളിപ്പറമ്പ് സുബി മഹലിൽ ശ്യാമിൽ സി(27), താഹിറസിൽ മുഹമ്മദ് റമീസ് പി വി(36), പെട്രോൾ ഹൈസ്കൂൾ റോഡിൽ കുതിരുമ്മൽ ഹൗസിൽ സുജിൻ കെ(24), ചവനപ്പുഴ ഫിഫ മഹലിൽ മുഹമ്മദ് സിനാൻ എ പി(27), പുളിപ്പറമ്പ് എപി ഹൗസിൽ മുഹമ്മദ് ഷബീർ (27), പുളിമ്പറമ്പ് ചിറയിൽ ഹൗസിൽ മുഹമ്മദ് ജഫ്രീൻ സി(27) എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
അബ്ദുവിന്റെ മക്കളോടുള്ള മുൻവിരോദം കാരണം മാരക ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി അബ്ദുവിന്റെ മകനായ മഹ്ഷൂക്കിനെ കുത്താൻ ശ്രമിച്ചു .പിടിച്ചുവലിച്ച് മുറ്റത്തിട്ട് കത്തിയാൾ കൊണ്ട് കൊത്താൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റൊരു മകൻ മിദ്‌ലാജ്, അളിയൻ കരീം എന്നിവരെ ഇടിക്കട്ട, കത്തി തുടങ്ങിയവ കൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.