
സുൽത്താൻ ബത്തേരി: 196 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. പൊക്കുന്ന് കച്ചേരിക്കുന്ന് ഗ്രീന്‍ നെസ്റ്റ് ടി.ടി. ജബീറി (41) നെയാണ് ബത്തേരി എസ്.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മുത്തങ്ങ തകരപ്പാടി ചെക്ക് പോസ്റ്റില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.കെ. സുമേഷ്, വി.കെ. ഹംസ, കെ.എസ്. അരുണ്‍ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.





