Entertainment

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതി, തനിക്ക് ഭീഷണിയുണ്ടെന്ന് പരാതിക്കാരൻ

Please complete the required fields.




സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ തനിക്ക് ഭീഷണിയുണ്ടെന്ന് പരാതിക്കാരൻ. മൊഴിമാറ്റാൻ സമർദ്ദമുണ്ടെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. ആരോപണനത്തിൽ ഉറച്ച് നിൽക്കുന്നു. തെളിവുകൾ കൈയിലുണ്ട്. അതെല്ലാം അന്വേഷണ സംഘത്തിന് കൈമാറുമെന്നും പരാതിക്കാരൻ പറയുന്നു.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ഡിജിപിക്കാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.

Related Articles

Back to top button