Alappuzha
സ്‌കൂട്ടറിന്റെ മുന്നിലിരുന്ന കുട്ടി ആക്സിലേറ്ററിൽ കൈവെച്ചു, നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി
ആലപ്പുഴ: ഹരിപ്പാട് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. സ്‌കൂട്ടറിന്റെ മുന്നിലിരുന്ന കുട്ടി ആക്സിലേറ്ററിൽ കൈവെച്ചതാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. ഹരിപ്പാട് ഫിദാ ടെക്സ് ടൈൽസിനുള്ളിലേക്കാണ് സ്‌കൂട്ടർ ഇടിച്ചു കയറിയത്. ഭർത്താവും കുഞ്ഞും വണ്ടിയിലിരിക്കെ ഭാര്യ കടയിലേക്ക് കയറി വസ്ത്രങ്ങൾ നോക്കുന്നതിനിടയിലാണ് സംഭവം.
സ്കൂട്ടർ ഇടിച്ച് ഭാര്യ തലകുത്തി മറിഞ്ഞു. പരിക്ക് പറ്റിയ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കടയിലെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കായംകുളം സ്വദേശിയായ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.