Kollam
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; 28-കാരൻ അറസ്റ്റിൽ
കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. വെളിയം മാലയിൽ കെ.ആർ.ഭവനിൽ വിഷ്ണുപ്രസാദ് (28) ആണ് അറസ്റ്റിലായത്. പ്ലസ്ടു വിദ്യാർഥിനിയുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വിവിധസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസലിങ്ങിൽ കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേസെടുത്തത്.
പൂയപ്പള്ളി എസ്.എച്ച്.ഒ. ബിജു, എസ്.ഐ.മാരായ രജനീഷ്, രാജേഷ്, സി.പി.ഒ. അൻവർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.