Kozhikode

കോഴിക്കോട് മേപ്പയ്യുരിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; സ്കൂ‌ൾ കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

Please complete the required fields.




കൊയിലാണ്ടി : മേപ്പയ്യൂർ -കൊയിലാണ്ടി ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 7.15 ഓടെയാണ് സംഭവം. കൊയിലാണ്ടി നിന്ന് മേപ്പയ്യൂരിലേക്ക് പോകുന്ന അരീക്കൽ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തിൽ സ്‌കൂൾ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Related Articles

Back to top button