Thiruvananthapuram

തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

Please complete the required fields.




തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തുമ്പ സ്വദേശി ജോളി എന്ന എബ്രഹാം ജോൺസൻ(39) ആണ് പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 19 നാണ് പ്രതി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

പുലർച്ചെ പത്രമെടുക്കാൻ മുറ്റത്തിറങ്ങിയപ്പോഴാണ് സംഭവം. 56 കാരിയെ പ്രതി [പിന്നിൽ നിന്നും കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ എബ്രഹാം ഒളുവിൽ പോവുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതി പിടിയിലായത്.

കഴക്കൂട്ടം എസ്ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 2015 ൽ മറ്റൊരു പീഡനക്കേസിൽ ഇയാൾക്ക് രണ്ട് കൊല്ലം ജയിൽ ശിക്ഷ ലഭിച്ചിരുന്നു. സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന പ്രതിക്കെതിരെ നാട്ടുകാർ മാസ്സ് പെറ്റീഷൻ നൽകിയിരുന്നു.

Related Articles

Leave a Reply

Back to top button