AlappuzhaPathanamthitta
തെങ്ങ് വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്, മരം വീണ് 2 വയസുകാരിക്ക് പരിക്ക്; കനത്ത കാറ്റിൽ വ്യാപക നാശം
ആലപ്പുഴ/ പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ കാറ്റിൽ വ്യാപക നാശം. ആലപ്പുഴയിൽ സ്കൂട്ടറിൽ പോകുന്നതിനിടെ തെങ്ങ് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. യുവാവിന്‍റെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. നിലമ്പൂർ സ്വദേശി താജുദീനാ (19) ണ് പരിക്കേറ്റത്.
ഇടിയപ്പ വിൽപ്പനക്കായി കടകളിലേക്ക് പോകുമ്പോൾ അമ്പലപ്പുഴ വളഞ്ഞ വഴി എസ്എന്‍ കവല ജംഗ്ഷന് കിഴക്ക് ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.