Ernakulam

കോഴിക്കോട് സ്വദേശിക്ക് വെട്ടേറ്റു; യുവതിയുൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ

Please complete the required fields.




എറണാകുളം: ആലുവയിൽ സംഘം തിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ‌ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ആലുവ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം.

ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇടുക്കി സ്വദേശിയായ ടിന്റോ, തമിഴ്നാട് സ്വദേശിയായ യുവതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് സ്ത്രീകൾ തമ്മിലായിരുന്നു ആദ്യം ഏറ്റുമുട്ടലുണ്ടായത്. ഇതാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button