Idukki

മരത്തിൽ കയറിയ യുവാവിന് അപസ്മാരബാധ, കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി

Please complete the required fields.




അടിമാലി: ആയിരമേക്കർ കൈത്തറിപ്പടിക്കു സമീപം മരം മുറിക്കാൻ കയറിയ മഠത്തിനാത്തു വീട്ടിൽ സുനീഷ് (41) മരത്തിൽ കുടുങ്ങി.അപസ്മാരബാധയെ തുടർന്നാണു മരത്തിൽ കുടുങ്ങിയത്. അടിമാലി അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വി.എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങള്‍ അതിസാഹസികമായാണു സുനീഷിനെ മരത്തിൽ നിന്നിറക്കിയത്.

രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. വിനോദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (മെക്കാനിക്ക്) വിൽസൺ പി. കുര്യാക്കോസ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഡ്രൈവർ) രാഹുൽ രാജ്, ജിജോ ജോൺ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ അരുൺ, വിപിൻ, കിഷോർ ഹോംഗാർഡ് ജോൺസൺ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button