Kannur

കെ.കെ.ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതി: മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസ്

Please complete the required fields.




ന്യൂമാഹി: വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരെ വ്യാജ പ്രചരണം നടത്തി അപമാനിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മുസ്‌ലിംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി.എച്ച്.അസ്ലമിനെതിരെയാണ് കേസ്.

മുസ്‌ലിം ജനവിഭാഗം ആകെ വർഗീയവാദികൾ ആണെന്ന് ശൈലജ പറയുന്ന രീതിയിലുളള വ്യാജ വീഡിയോ പങ്കുവെച്ച് നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേസ്. മങ്ങാട് സ്നേഹതീരം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ്‌ ചെയ്തത്. ന്യൂമാഹി യു.ഡി.എഫ് ചെയർമാൻകൂടിയാണ് അസ്ലം.

Related Articles

Back to top button