Thiruvananthapuram

ശനിയാഴ്ചകളിലെ പ്രവർത്തിദിനം: സർക്കാർ അപ്പീലിനില്ല, വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കും

Please complete the required fields.




തിരുവനന്തപുരം: പൊതുവിദ്യാലങ്ങളിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല.നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടർ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സർക്കാർ പരിഷ്‌കരിക്കും.220 പ്രവർത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ച്ചകൾ പ്രവർത്തിദിനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സമയം അനുവദിക്കാത്തതാണ് കലണ്ടർ എന്നായിരുന്നു സംഘടനകളുടെയും മറ്റും ആക്ഷേപം.

ഇതാണ് കോടതിയും നിരീക്ഷിച്ചത്.നയപരമായ തീരുമാനം എന്ന നിലയിൽ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുമായി ചർച്ച ചെയ്ത തീരുമാനിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.സ്വകാര്യ മാനേജ്മെന്റിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി നേരത്തെ 220 പ്രവർത്തിദിനങ്ങൾ നിർദേശിച്ച് ഉത്തരവിറക്കിയിരുന്നത്.ഇതിനെതിരെ കെപിഎസ്‌ടിഎ, കെഎസ്‌ടിയു എന്നീ സംഘടനകളും പാലക്കാട് സ്വദേശികളായ വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് പുതിയ ഉത്തരവ്.

Related Articles

Back to top button