Thiruvananthapuram

സംസ്ഥാനത്ത് നാളെ സ്കൂളുകൾക്ക് പ്രവൃത്തിദിനം

Please complete the required fields.




സംസ്ഥാനത്ത് സ്കൂളുകൾ നാളെയും തുറന്ന് പ്രവർത്തിക്കും. നാളെ ശനിയാഴ്ച വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിനമാക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ച്ചകൾ പ്രവൃത്തി ദിവസമായിരിക്കും.

അധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും. ഏഴിനാണ് ആറാം പ്രവൃത്തി ദിനം അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളിൽ നിന്ന് സമ്പൂർണ പോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക.

ജൂലൈ മാസത്തിൽ 3 ശനിയാഴ്ചകളാണ് പ്രവർത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളിൽ വരുന്ന ശനിയാഴ്ചകളാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുക.

Related Articles

Leave a Reply

Back to top button