Pathanamthitta

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം ചോര്‍ന്നൊലിക്കുന്നു; വലഞ്ഞ് ഡോക്ടര്‍മാരും രോഗികളും

Please complete the required fields.




പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ചോര്‍ച്ച. കെട്ടിടത്തില്‍ നിന്ന് മഴവെള്ളം മുറിയിലേക്ക് ശക്തമായി ഒഴുകിയതോടെ രോഗികളും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും വലഞ്ഞു. ചോര്‍ന്നൊലിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞ ദിവസത്തെ മഴയിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടായത്. പുതിയ കെട്ടിട നിർമ്മാണത്തിന്‍റെ ഭാഗമായി കോവിഡ് കാലത്ത് സ്ഥാപിച്ച ട്രയാജ് സെൻററിലേക്ക് അത്യാഹിത വിഭാഗം മാറ്റിയിരുന്നു. ഈ കെട്ടിടമാണ് ചോർന്ന് ഒലിക്കുന്നത്.

അതേസമയം, ചോര്‍ച്ച ഉടൻ പരിഹരിക്കുമെന്ന് ആര്‍എംഒ അറിയിച്ചു. വീണ്ടും മഴ പെയ്താല്‍ ഇതേ അവസ്ഥയുണ്ടാകുമെന്നും അടിയന്തരമായി പരിഹരിക്കണമെന്നുമാണ് ആശുപത്രിയിലെ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button