Ernakulam

സ്വകാര്യ ബസും സി.എൻ.ജി. ടാങ്കറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് പരിക്ക്

Please complete the required fields.




കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസും സി.എൻ.ജി. ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇരുവരുടേയും പരിക്ക് ​ഗുരുതരമല്ല.തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കളമശ്ശേരി പ്രീമിയർ ജങ്ഷനിൽവെച്ചാണ് അപകടം ഉണ്ടായത്. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വന്ന ബസ്സും കളമശ്ശേരി ഭാഗത്ത് നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

തിരക്കേറിയ സ്ഥലമാണ് പ്രീമിയർ ജങ്ഷൻ. അപകടത്തിന് പിന്നാലെ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ​ഗതാ​ഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Related Articles

Back to top button