അര്‍ജുനായി മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, നടക്കുന്നത് സംയുക്ത തിരച്ചില്‍ – എം.കെ രാഘവന്‍

അര്‍ജുനെ കണ്ടെത്തുന്നതിനായി മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്ന് കോഴിക്കോട് എം.പി എം.കെ രാഘവന്‍. നേവി-ആര്‍മി-ദുരന്തനിവാരണ സേന സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.അതുകൂടാതെ റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രപാലിന്റെ നേതൃത്തിലുള്ള സംഘം ഡ്രോണുപയോഗിച്ചും പരിശോധിച്ച് വരികയാണ്.ഉച്ചയ്ക്ക് ശേഷം പൊതുമരാമത്ത് മന്ത്രി റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു .മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി പതിനൊന്നാം ദിനവും തിരച്ചില്‍ ഊര്‍ജിതമാണ്.
ലോങ് ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് കരയിലെ മണ്ണെടുപ്പ് തുടരുന്നതിനൊപ്പം ഗംഗാവലി പുഴയില്‍ നേവി-ആര്‍മി സംഘത്തിന്റെ സംയുക്ത പരിശോധനയും നടക്കുകയാണ്.ഐ ബി ഒ ഡി പരിശോധനയും ഇപ്പോഴും തുടരുകയാണ്. ആഴത്തില്‍ ചെളിയടിഞ്ഞതും ശക്തമായ ഒഴുക്കും ഡൈവര്‍മാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.
ട്രക്ക് എവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അവിടേക്കെത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.