
വടകര: എംഡിഎംഎയുമായി യുവാവ് വടകരയില്‍ എക്സൈസ് പിടിയില്‍. കണ്ണുക്കര ഒമാന്‍ മന്‍സില്‍ മിറാഷിനെയാണ് (28) എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം.ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്.
മിറാഷ് സ്കൂട്ടറില്‍ സഞ്ചരിക്കവെ കൈനാട്ടിയില്‍ വെച്ചാണ് 1.259 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മാരകമയക്കു മരുന്ന് കടത്തിക്കൊണ്ടു വന്ന കുറ്റത്തിന് കേസെടുത്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.





