Idukki

ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടം, കുഞ്ഞടക്കമുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Please complete the required fields.




ഇടുക്കി: കല്ലാർ-മാങ്കുളം റോഡിൽ ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടം.വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.മാങ്കുളം സ്വദേശികളുടെ കാറിന് മുകളിൽ ആണ് മരം വീണത്. തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്.അതേസമയം വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ്.

ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.

Related Articles

Back to top button