
കോഴിക്കോട് : കുറ്റ്യാടി കാവിലുംപാറയിൽ ശക്തമായ കാറ്റിൽ തെങ്ങുവീണ് വീട് തകർന്നു. പുഴമൂലക്കൽ നാരായണൻ്റെ വീടാണ് തകർന്നത്. അപകടത്തിൽ നാരായണൻ്റെ മകൾ സ്വപ്‌നയ്ക്ക് പരിക്കുണ്ട്.
ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഉറങ്ങിക്കിടക്കുമ്പോൾ തെങ്ങുവീണ് വീടിന്റെ മേൽക്കൂര ദേഹത്തേക്ക് പതിച്ചാണ് അപകടം.





