Kozhikode

തളി പൈതൃക സംരക്ഷണസമിതി പ്രതിഷേധസംഗമം നടത്തി

Please complete the required fields.




കോഴിക്കോട് : കണ്ടംകുളം സ്വാതന്ത്ര്യ സുവർണ ജൂബിലി ഹാളിന്റെ പേര് മാറ്റുന്നതിൽ പ്രതിഷേധവുമായി തളി പൈതൃക സംരക്ഷണസമിതി. ഹാളിന്റെ പേര് ‘മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ജൂബിലി ഹാൾ’ എന്നാക്കിയാണ് കോർപ്പറേഷൻ മാറ്റിയത്.

ഹാളിനു മുൻവശത്തുള്ള പാർക്കിന് ആർ. രാമചന്ദ്രൻ ചത്വരം എന്ന പേരിടണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു. 26-ന് തളി പരിസരത്ത് പ്രതിഷേധപ്രകടനം നടത്താനും യോഗം തിരുമാനിച്ചു.

സാംസ്കാരിക തനിമയെയും ക്ഷേത്രസംസ്കാരത്തെയും പ്രദേശത്തെ മഹാരഥന്മാരെയും അവഗണിച്ചുള്ള ഈ പ്രവൃത്തിക്കെതിരേ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി.

തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സാമൂതിരി രാജയുടെ പേഴ്സണൽ സെക്രട്ടറി ടി.ആർ. രാമവർമ അധ്യക്ഷനായി.

സാമൂതിരി രാജയുടെ ലീഗൽ അഡ്വൈസർ ഗോവിന്ദ് ചന്ദ്രശേഖർ, റിട്ട. എസ്.പി. സുഭാഷ് ബാബു, കൗൺസിലർമാരായ ടി. രെനീഷ്, നവ്യാ ഹരിദാസ്, അനുരാധ തായാട്ട്, സി.എസ്. സത്യഭാമ, നടൻ കോഴിക്കോട് നാരായണൻ നായർ, തളി പൈതൃക സംരക്ഷണ സമിതി ചെയർമാൻ കെ.പി. ഗുരുദാസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button