Kozhikode

താമരശ്ശേരിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

Please complete the required fields.




താമരശ്ശേരി : താമരശ്ശേരിയിൽ ടൗണിലെ പഴയ ബസ്സ്റ്റാൻ്റിനു മുന്നിൽ ദേശീയ പാതയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

താമരശ്ശേരി അണ്ടോണ പുൽപ്പറമ്പിൽ പി. പി. നാസർ (58) ആണ് മരിച്ചത്.ഇന്നലെ (ബുധൻ) വൈകുന്നേരം 03:30-നായിരുന്നു അപകടം.

ചുങ്കം-താമരശ്ശേരി ടൗൺ ബൈപ്പാസിൽ നിന്ന് ദേശീയ പാതയിലേക്ക് കയറി ബസ്സ്റ്റാൻ്റ് ഭാഗത്തേക്കു പോകുമ്പോൾ സ്കൂട്ടറിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഖബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് (30-07-2026-വ്യാഴം) ഉച്ചയോടെ അണ്ടോണ ജുമാമസ്ജിദിൽ.

ഭാര്യ: മുനീറ.

മക്കൾ: യഹുവ, പരേതനായ യഹിയ.

സഹോദരങ്ങൾ: മജീദ് സലിം, അഷ്‌റഫ്, ഷറഫുദ്ദീൻ, സൗദ.

അപകടത്തിനു ശേഷം നിർത്താതെ പോയ ലോറി താമരശ്ശേരി പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button