
പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പിൽ ജെവിൻ തോമസ് എബ്രഹാമാണ് (21) പുളിക്കീഴ് പൊലീസ് പിടിയിലായത്.
പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെ ബലാൽസംഗത്തിനും പോക്സോ നിയമ പ്രകാരവും കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.