
പേരാമ്പ്ര ; കോഴിക്കോട് പേരാമ്പ്രയിൽ തെരുവുനായ ആക്രമണം . പേരാമ്പ്ര ബസ്സ്റ്റാൻ്റിന് സമീപത്തു നിന്നും അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു . രാവിലെ 9 .30 ഓടെയാണ് സംഭവം.കടിയേറ്റവരെ പേരാമ്പ്ര താലൂക്കാശുപത്രിയിലും തുടർന്ന് തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
ആക്രമിയായ തെരുവ് നായയെ ഇതുവരെ പിടികൂടിയിട്ടില്ല. ടൗണിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു .





