Kollam

കരാട്ടെ പരിശീലനത്തിനിടെ ഛർദ്ദിയും വയറുവേദനയും; അഹാനയുടെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം

Please complete the required fields.




അഞ്ചൽ: കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയ്-സിനി ദമ്പതികളുടെ മകൾ അഹാന ബിനോയി ആണ് മരിച്ചത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​താ​വി​നോ​ടൊ​പ്പം അ​ഞ്ച​ലി​ലെ ക​രാ​ട്ടേ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ അ​ഹാ​ന പ​രി​ശീ​ല​ന​ത്തി​നി​ടെ വ​യ​റു​വേ​ദ​ന​യും ച​ർ​ദ്ദി​യു​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ണ്ട് മ​ണി​യോ​ടെ മ​രി​ച്ചു.

Related Articles

Back to top button