Kerala

പൊലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടെ പൊലീസുകാരുടെ തെറിവിളി

Please complete the required fields.




സംസ്ഥാന പൊലീസ് അസോസിയേഷൻ പ്രസിഡന്റിന് ഓൺലൈൻ മീറ്റിങ്ങിനിടെ പൊലീസുകാരുടെ തെറിവിളി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്നതിനിടെചീത്ത വിളിക്കുകയായിരുന്നു .

കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ രണ്ട് പേരാണ് മോശമായി സംസാരിച്ചത്. ഇവർ രണ്ടുപേരും മദ്യപിച്ചിട്ടാണ് തെറിവിച്ചതെന്നാണ് വിവരം. മീറ്റിംഗിൽ അബദ്ധത്തിൽ കയറിയവരാണ് ഇവരെന്നും നടപടി ഒന്നുമില്ലെന്നുമാണ് കെപിഎയുടെ വിശദീകരണം. എന്തായാലും പൊലീസുകാരുടെ തെറിവിളി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Related Articles

Back to top button