Kasargod

കാസർകോട്ട് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

Please complete the required fields.




കാസര്‍കോട്: കാസർകോട് കളനാട് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ്-ഉമ്മു കുല്‍സു ദമ്പതികളുടെ മകന്‍ യാസിർ (25) ആണ് മരിച്ചത്.

സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ യാസിറിന്ഹൃദയാഘാതമുണ്ടായി എന്നാണ് സംശയിക്കുന്നത്.

അതേസമയം, തൃശ്ശൂർ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് രണ്ട് യുവാക്കൾ മരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് ,വെണ്ണാട്ടുപറമ്പിൽ സാന്റോ എന്നിവരാണ് മരിച്ചത്. ചെങ്ങാലൂർ സ്വദേശികളായ മൂന്ന് പേര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടത്.

Related Articles

Leave a Reply

Back to top button