Kozhikode

‘അടിച്ച് കണ്ണു പൊട്ടിക്കും’: പാർട്ടി അനുഭാവികളെ ഭീഷണിപ്പെടുത്തി കോഴിക്കോട്ടെ സിപിഎം നേതാവ്

Please complete the required fields.




കോഴിക്കോട്: സിപിഎം കുന്നമംഗലം ഏരിയ സെക്രട്ടറി, പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.മറ്റൊരു അനുഭാവിയെ ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി. ഏരിയാ സെക്രട്ടറി പി.ഷൈപു, ബാലകൃഷ്‌ണൻ എന്നയാളെ തെറി വിളിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിനാണ് ഏരിയാ സെക്രട്ടറിയുടെ ഭീഷണി.ഇതേ ഏരിയാ സെക്രട്ടറി ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് പിൻവലിക്കണമെന്നു ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ.

തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചുപൊട്ടിക്കുമെന്നാണു മോഹനനോടുള്ള ഭീഷണി. ‘‘പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അവിടെ വന്ന് ഞാൻ അടിക്കും. ഞാനാരാണെന്ന് അപ്പോൾ നിനക്കറിയാം’’ – എന്നാണ് ഫോണിൽ പറയുന്നത്.അടിച്ച് കണ്ണ് പൊട്ടിക്കുമെന്നാണ് ബാലകൃഷ്ണനോടും ഭീഷണി. ബാലകൃഷ്ണനും ഷൈപുവും തമ്മിലുള്ള വാക്കുതർക്കത്തിന്റെ വിഡിയോയാണു പ്രചരിക്കുന്നത്. എന്നാൽ ഒരു പേടിയുമില്ലെന്നാണു ബാലകൃഷ്ണന്റെ മറുപടി.
‘‘നിങ്ങൾക്കെന്നെ കൊല്ലാം. കൊന്നാൽ അന്നു തന്നെ മറുപടി ഉണ്ടാകും. എനിക്ക് 73 വയസ്സായി ഇനി ജീവിക്കണമെന്നില്ല. പണം കക്കാനും മോഷ്ടിക്കാനും നീയൊക്കെ ഇന്നല്ലേ നേതാവായത്’’ – എന്നും വിഡിയോയിൽ ചോദിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം.

Related Articles

Back to top button